main menu

Sunday, 14 January 2018

ലാസ്‌റ് ഗ്രേഡ് പരീക്ഷ - ആൻസർ കീയും കട്ട് ഓഫ് മാർക്കും

           
പ്രിയ  സുഹ്രുത്തുക്കളെ,

      സാമാന്യം ഭേദപ്പെട്ട പരീക്ഷ  ആയിരുന്നു 13 - 1 - 18 ന് 7 ജില്ലകളിലേക്ക് നടന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷ   .ഈ പരീക്ഷ എഴുതുന്നവരുടെ യോഗ്യതയും എണ്ണവും വിലയിരുത്തി ചോദ്യപേപ്പർ പരിശോദിക്കുമ്പോൾ പൊതു വിജ്ഞാന ഭാഗത്തെ 80 ചോദ്യങ്ങളിൽ 6  മുതൽ 9 ചോദ്യങ്ങൾ വരെ ഉദ്യോഗാർത്ഥികൾക്ക് അറ്റൻഡ് ചെയ്യുന്നതിനു പ്രയാസം  എന്ന് അനുമാനിക്കുന്നു. അതു പോലെ ഗണിത ഭാഗത്തെ 20 ചോദ്യങ്ങളിൽ 8 മുതൽ 10 വരെ ചോദ്യങ്ങളും പ്രയാസമേറിയതായിരിക്കാം. ആ നിലക്ക് 12 മുതൽ 15 മാർക്ക് വരെ ശരാശരിക്കും അതിന് മുകളിലുള്ളവർക്കും അപ്രാപ്യമായിരിക്കും. അത് കൊണ്ട് തന്നെ ഈ പരീക്ഷയിൽ 85 മാർക്കിന് മുകളിൽ ലഭിക്കുന്നഒരു ഉദ്യോഗാർത്ഥി അതി സമർത്ഥൻ തന്നെയാകും.തിരുവനന്തപുരം ഉൾപ്പടെ എല്ലാ ജില്ലകളിലും ഈ മാർക്ക് നേടിയവർ 1 മുതൽ 10 വരെ റാങ്കിനുളളിൽ വരുമെന്ന് പ്രതീക്ഷി ക്കുന്നു. ഈ വിഭാഗം ഉദ്യോഗാർത്ഥികളിൽ ചിലരെങ്കിലും അറിയാതെയെങ്കിലും ചില തെറ്റുകൾ വരുത്തിയിരിക്കാം അവരുടെ  score 80 നും 85 നും ഇടയിലായിരിക്കാം. എന്തായാലും ഈ വിഭാഗക്കാർ 1 മുതൽ 40 റാങ്കിനുളളിൽ വന്നേക്കാം.
    അടുത്തൊരു വിഭാഗം ശരാശരിക്ക് മുകളിലുള്ള വരാണ് 70-80 മാർക്ക് നേടുന്ന  ഈ വിഭാഗക്കാർ പരീക്ഷ നടന്ന എല്ലാ ജില്ലകളിലും ഉദ്യോഗം ലഭിക്കത്തക്ക വിധത്തിലുള്ള റാങ്ക് തന്നെ കരസ്ഥമാക്കും.
    ഇനിയുള്ളത് ശരാശരിക്ക് തൊട്ടു താഴെയുള്ള വിഭാഗമാണ് 60-70 മാർക്കാകും ഇത്തരക്കാർ കരസ്ഥമാക്കിയിരിക്കുക.ഈ വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും റാങ്ക് ലിസ്റ്റിലുണ്ടാകും എങ്കിലും വിവിധ ജില്ലകൾക്ക് അനുസരിച്ച് ഉദ്യോഗ സാധ്യത കൂടിയും കുറഞ്ഞുമിരിക്കും.
       ക്ലാർക്ക് പരീക്ഷയുടെ short Iist ൽ ഈ തവണ കാര്യമായ രീതിയിൽ ഉൾക്കൊ
ള്ളിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എങ്കിലും 
അത് പോലെ കുറവ് LGS ലിസ്റ്റിൽ വരുത്തുവാൻ സാധ്യത കുറവാണ്.
       നിലവിലെ സാഹചര്യത്തിൽ ഈ പരീക്ഷയുടെ കട്ട് ഓഫ് താഴെ നൽകുന്ന
വിധത്തിലാകാനാണ് സാധ്യത.

Cut Off Prediction Credits : AJITH GK Solutions
(N.B : കട്ട് ഓഫ് മാർക് പ്രവചിച്ചിരിക്കുന്നത് ഏകദേശ സാധ്യതകൾ കണക്കിലെടുത്താണ് . കട്ട് ഓഫ് മാർക്കിനെ കുറിച്ചുള്ള അന്തിമ തീരുമാനം കേരളാ PSC ഉടൻ പ്രഖ്യാപിക്കും എന്ന് കരുതുന്നു )

Last Grade Servants Exam Solved Question Paper - 13 Jan 2018 - Part 1


                    

പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് 


 1. തിരുവനന്തപുരം --    63-66 (2200 പേർ)

  2. ആലപ്പുഴ             --      64-67 (1200 പേർ)

  3. തൃശ്ശൂർ                  _     63-66 ( 1400 പേർ)

  4 . കണ്ണൂർ                 _    63- 66 ( 1300 പേർ)

  5.  മലപ്പുറം               -     62-65   (1600 പേർ)

  6.  ഇടുക്കി                --    58- 62   ( 900 പേർ)

  7 . വയനാട്                -    58- 62   ( 800 പേർ)


Last Grade Servants Exam Solved Question Paper - 13 Jan 2018 - Part 2



                      

2014 ലെ കട്ട് ഓഫ്


1. തിരുവനന്തപുരം --    74.78

  2. ആലപ്പുഴ             --     73.68

  3. തൃശ്ശൂർ                  _     84

  4 . കണ്ണൂർ                 _    84

  5.  മലപ്പുറം               -     71.01

  6.  ഇടുക്കി                --    65

  7 . വയനാട്                -    69


                     



         


                     


* ഈ prediction  ശരിയാണെന്ന്          തോന്നുന്നെങ്കിൽ ദയവായി Share ചെയ്യുക.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

PSC പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന എല്ലാ കൂട്ടുകാരും സൈക്കോ പി എസ് സിയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യ്യുക .